കൊച്ചിന് ഷിപ്യാര്ഡില് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തി
1548868
Thursday, May 8, 2025 4:27 AM IST
കൊച്ചി: അടിയന്തര തയാറെടുപ്പുകള്‍ക്കുള്ള പ്രതിബദ്ധതയുടെ ഭാഗമായി കെട്ടിടങ്ങളിലും കപ്പലുകളിലും നിയുക്ത സുരക്ഷിത മേഖലകളിലേക്ക് ജീവനക്കാരെ നയിച്ചു. ഗ്രൗണ്ട് ഫ്ളോറില്‍ ഒത്തുകൂടിയ മെയിന്‍ ഓഫീസ് ആന്‍ഡ് സര്‍വീസസ് ബില്‍ഡിംഗില്‍ പ്രത്യേക ഒഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ നടത്തി.
ഡ്രില്‍ സമയത്ത് കൊച്ചിന് ഷിപ്യാര്ഡിലെ എല്ലാ പ്രവേശന, എക്സിറ്റ് ഗേറ്റുകളും അടച്ചിരുന്നു. കൂടാതെ അതത് ഫയര്‍ വാച്ച് ആന്‍ഡ് സേഫ്റ്റി സ്റ്റാഫിന്റെ അനുമതിക്ക് ശേഷമാണ് ഹോട്ട് വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചത്.
വൈകിട്ട് നാലരയ്ക്ക് ഡ്രില്‍ അവസാനിച്ചതിനുശേഷം അടിയന്തര പ്രതികരണത്തിലെ മികച്ച രീതികള്‍ പ്രദര്‍ശിപ്പിച്ച വിശദീകരണ സെഷന് അരങ്ങേറി.