ഒക്കലിൽ നാടൻ പച്ചക്കറി വിൽപ്പനകേന്ദ്രം തുറന്നു
1548883
Thursday, May 8, 2025 4:45 AM IST
പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച നാടന്‍ പച്ചക്കറി വില്പന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. മിഥുന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി സാജന്, അമൃത സജിന്‍, എം.കെ. രാജേഷ്, സോളി ബെന്നി, എം.എ. സൈജന്, സിന്ധു ശശി, വി.ജി. സിബി, കൃഷി ഓഫീസര്‍ ഹുസൈന് എന്നിവര്‍ പങ്കെടുത്തു.
ഒക്കല്‍ കൃഷിഭവനോട് ചേര്‍ന്ന് ആഴ്ച ചന്തയായി പ്രവര്‍ത്തിച്ചിരുന്ന വിപണന കേന്ദ്രമാണ് പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ ദിവസ വില്പന കേന്ദ്രമാക്കി മാറ്റിയത്. ജൈവകൃഷി ക്ലാസും ഉണ്ടായിരുന്നു.