മൂലമ്പിള്ളി പാക്കേജ്: കെസിവൈഎം സംവാദം നടത്തി
1549165
Friday, May 9, 2025 5:00 AM IST
കൊച്ചി: കെസിവൈഎം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിലുള്ള സോഷ്യൽ - പൊളിറ്റിക്കൽ അക്കാദമി മൂലമ്പിള്ളി പാക്കേജുമായി ബന്ധപ്പെട്ട് സംവാദം നടത്തി.
മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. മൂലമ്പിള്ളി സമരത്തിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ സംവാദം നയിച്ചു.
ഫാ. സെബാസ്റ്റ്യൻ കൂട്ടുങ്കൽ, അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, ട്രഷറർ പി.ജെ. ജോയ്സൺ, മേഖലാ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.