ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
1549396
Saturday, May 10, 2025 4:34 AM IST
ആലുവ: സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെ എടത്തല പോലീസ് അറസ്റ്റ് ചെയ്തു. എടത്തല പുഷ്പനഗർ സ്വദേശിയാണ് അറസ്റ്റിലായത്.
അടുത്ത ബന്ധുവായ സ്ത്രീയുടെയും സമീപവാസികളുടെയും ചിത്രങ്ങൾ ഫേസ് ബുക്കിൽ നിന്ന് എടുത്ത ശേഷം നഗ്ന ചിത്രങ്ങളുടെ തലയ്ക്ക് പകരം വെട്ടിച്ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നു.
പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും അശ്ളീല ചിത്രങ്ങൾ, മോർഫ് ചെയ്ത ചിത്രങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്.