തീരദേശ സംരക്ഷണ യാത്രയ്ക്ക് സ്വീകരണം നൽകി
1548877
Thursday, May 8, 2025 4:45 AM IST
വൈപ്പിൻ: കേരളാ യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴികാടൻ നയിക്കുന്ന തീരദേശ സംരക്ഷണ യാത്രക്ക് ചെറായി ദേവസ്വം നടയിൽ സ്വീകരണം നൽകി. ചടങ്ങിൽ ജില്ലയിലെ പര്യടനം കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോജാസ് ജോസ് അധ്യക്ഷനായി.
വൈപ്പിൻ നിയോജക മണ്ഡലം പ്രസിഡന്റ് ജോസി പി തോമസ്, എം.എം. ബാബു ജോസഫ്, എം.എം. ഫ്രാൻസീസ് , വി.വി. ജോഷി, വർഗീസ് പൈനേടത്ത്, മാർട്ടിൻ മുണ്ടാടൻ, ജസൽ വർഗീസ്, റോണി വലിയപറമ്പിൽ, ടി.ആർ. അനി എന്നിവർ സംസാരിച്ചു.