എഫ്ഐടി ബാക്ക് ടു സ്കൂൾ ഷോറൂം തുറന്നു
1549168
Friday, May 9, 2025 5:00 AM IST
ആലുവ: ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്ഐടി) വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി ബാക്ക് ടു സ്കൂൾ ഷോറൂം ആരംഭിച്ചു.
ആദ്യവിൽപ്പന ചെയർമാൻ ആർ. അനിൽകുമാർ ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിന് നൽകി ഉദ്ഘാടനം ചെയ്തു.
മാനേജിംഗ് ഡയറക്ടർ കെ. അഫ്സൽ അലി അധ്യക്ഷനായി. സീനിയർ മാനേജർ ടി.പി. ബൈജു, പി.എസ്. ഷിബു കുമാർ, രമ്യ എ. നായർ, ജസ്റ്റിൻ തോമസ് എന്നിവർ സംസാരിച്ചു.
സ്കൂൾ ഫർണിച്ചറുകൾ, സ്കൂൾ ബാഗ്, നോട്ട് ബുക്ക്, കുട, ചെരിപ്പുകൾ, പഠനോപകരണങ്ങൾ എന്നിവ കമ്പനിപ്പടിയിൽ നിന്ന് മിതമായ വിലയിൽ ലഭിക്കുമെന്ന് എഫ്ഐടി അറിയിച്ചു.