സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
1548886
Thursday, May 8, 2025 4:58 AM IST
ആലുവ: ചൂണ്ടി മേഖലയിലെ വിദ്യാർഥികൾക്കായി അസോസിയേഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റ് സുഹൃത്ത് സദൻ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. എടത്തല എസ്ഐ ഷൈജൻ ഉദ്ഘാടനം ചെയ്തു.
എഎസ്ഐ ത്വൽഹത്ത് ക്ലാസ് നയിച്ചു. പ്രസിഡന്റ് സിസ്റ്റർ അനീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിസ്റ്റർ ആൻസി, ചൂണ്ടി സെന്റ് പയസ് പത്ത് പള്ളി വികാരി ഫാ. ജേക്കബ് കോറോത്ത്, വാർഡംഗം ജോയ് കണിയോടിക്കൽ, പി.എ. അഞ്ചിത എന്നിവർ പ്രസംഗിച്ചു.