കൂ​ത്താ​ട്ടു​കു​ളം: നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്‌​ക്ക് തീ ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് സം​ഭ​വം. കൂ​ത്താ​ട്ടു​കു​ളം അ​ശ്വ​തി ക​വ​ല​യി​ലെ ആ​ക്രി​ക്ക​ട​യ്ക്കു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ എ​ൻ​ജി​ൻ ഭാ​ഗ​മാ​ണ് ക​ത്തി​യ​ത്.

കൂ​ത്താ​ട്ടു​കു​ളം കു​റ​ങ്ങ​ഴം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ക​ന്ദ​സ്വാ​മി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വ​കാ​ര്യ ഓ​ട്ടോ​റി​ക്ഷ​യാ​ണ് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലം ക​ത്തി​യ​ത്. കൂ​ത്താ​ട്ടു​കു​ളം അ​ഗ്നി​ര​ക്ഷാ​സേ​ന ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജെ. ​രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​ന​യെ​ത്തി തീ​യ​ണ​ച്ചു.

അ​ഗ്നി​ര​ക്ഷാ​സേ​ന സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​തി​നാ​ൽ ഓ​ട്ടോ​റി​ക്ഷ​യു​ടെ കാബി​ൻ ഭാ​ഗ​ത്തേ​ക്ക് തീപ​ട​ർ​ന്നി​ല്ല.