യുവാവിനെ കാണാനില്ലെന്നു പരാതി
1549163
Friday, May 9, 2025 5:00 AM IST
നെടുമ്പാശേരി: അത്താണി ശാന്തിനഗറിൽ വല്ലത്തുകാരൻ വീട്ടിൽ കുര്യാക്കോസിന്റെ മകൻ ജിമ്മിയെ (ജിമ്മി കുര്യാക്കോസ്) മാർച്ച് 27 മുതൽ കാണാനില്ലെന്ന് പരാതി. ഇടയ്ക്കിടെ വീട്ടിൽ നിന്ന് പോകാറുണ്ടെങ്കിലും ആഴ്ചകൾക്ക് ശേഷം മടങ്ങി വരാറുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.
മാനസിക പ്രശ്നത്തിന് രണ്ട് വർഷമായി മരുന്നുകഴിക്കുന്നുണ്ട്. അതിനിടെ മാർച്ച് 31ന് ഡൽഹിയിലെ പഹർഗഞ്ച് എടിഎമ്മിൽ നിന്നും, ഏപ്രിൽ ഒന്നിന് സിംലയിലെ എടിഎമ്മിൽ നിന്നും പണം എടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കുര്യാക്കോസിന്റെ പരാതിയെത്തുടർന്ന് നെടുമ്പാശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിമ്മിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0484-2610611, 9497933048 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് നെടുമ്പാശേരി പോലീസ് അറിയിച്ചു.