മഹാത്മാഗാന്ധി കുടുംബ സംഗമം
1548879
Thursday, May 8, 2025 4:45 AM IST
കിഴക്കന്പലം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിഴക്കമ്പലം മണ്ഡലത്തിലെ അമ്പുനാട് വാർഡിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി. ബെന്നി ബഹനാൻ എംപി യോഗം ഉദ്ഘാടനം ചെയ്തു.
വാർഡ്പ്രസിഡന്റ് കെ.എ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി മനാഫ് മണ്ണൂപറമ്പിൽ സ്വാഗതം പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുതിർന്ന പൗരന്മാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആദരിച്ചു. ഡിസിസി സെക്രട്ടറി എം.പി. രാജൻ, പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. എൽദോ, മണ്ഡലം പ്രസിഡന്റ് സജി പോൾ,
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജാസ് മുഹമ്മദ്,ഏലിയാസ് കാരിപ്ര, റഷീദ് കാച്ചാംകുഴി, എം.ഡി. എൽദോ, ജോർജ് കുട്ടി മാടപ്പിള്ളി, ലിജി യോഹന്നാൻ, സബിത അലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.