ഉദയംപേരൂരിൽ വ്യാപാര ഭവൻ തുറന്നു
1548873
Thursday, May 8, 2025 4:27 AM IST
ഉദയംപേരൂർ: ഉദയംപേരൂർ പഞ്ചായത്ത് മർച്ചന്റ്സ് യൂണിയൻ പുതിയതായി പണികഴിപ്പിച്ച വ്യാപാര ഭവൻ കെവിവിഇഎസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു.
ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.വി. സജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.ജെ. റിയാസ് കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് കാൻസർ രോഗികൾക്ക് കൈത്താങ്ങ് പദ്ധതി ഉദ്ഘാടനം ചെയ്തു.
സുവനീർ പ്രകാശനം ജില്ലാ സെക്രട്ടറി കെ.എ. നിഷാദ് നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സാം തോമസ്, ജില്ലാ വനിതാവിംഗ് ജനറൽ സെക്രട്ടറി സീനാ സജീവ്, മണ്ഡലം പ്രസിഡന്റ് പി.പി. രാഹുൽ, ജില്ലാ യൂത്ത്വിംഗ് ട്രഷറർ അജ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.