കളിമൺ ശില്പ നിർമാണ ശില്പശാല
1549162
Friday, May 9, 2025 4:51 AM IST
മലയാറ്റൂർ: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കളിമൺ ശില്പ നിർമാണ ശില്പശാല സംഘടിപ്പിച്ചു. കുട്ടികൾക്കുള്ള അവധിക്കാല കലാപരിശീലനങ്ങളുടെ ഭാഗമായി നടന്ന ശില്പശാലയിൽ ചിത്രകലാ അധ്യാപകനും കേരള ലളിതകലാ അക്കാദമി അവാർഡ് ജേതാവുമായ അഗസ്റ്റിൻ വർഗീസ് ആയിരുന്നു പരിശീലകൻ.
35ഓളം വിദ്യാർഥികൾ പങ്കെടുത്തു. സ്കൂളിലെ ചിത്രകലാ അധ്യാപകനായ സാബു തോമസ് ക്യാമ്പിന് നേതൃത്വം നൽകി.
photo
മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കളിമൺ ശില്പ നിർമാണ ശില്പശാലയിൽ നിന്ന്.