തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി
1549152
Friday, May 9, 2025 4:38 AM IST
തൃപ്പൂണിത്തുറ: ബോംബ് ഭീഷണിയെ തുടർന്ന് തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിൽ സുരക്ഷാ വിഭാഗങ്ങൾ പരിശോധന നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞാണ് തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിൽ ബോബ് പൊട്ടുമെന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന അജ്ഞാത കത്ത് ഹിൽപാലസ് സ്റ്റേഷനിൽ ലഭിച്ചത്.
സ്റ്റേഷനിൽ നിന്ന് വിവരമറിയിച്ചതിനെ തുടർന്ന് ബോബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഹിൽപാലസ് പോലീസ് എന്നിവർ സംയുക്തമായി സിവിൽ സ്റ്റേഷനിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പരിശോധന ഒരു മണിക്കൂറോളം നീണ്ടു.
ബോബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും പരിശോധന ഇന്നും തുടരുമെന്ന് പോലീസ് പറഞ്ഞു. മോക്ഡ്രിൽ നടത്തുകയാണെന്നാണ് ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കാൻ പരിശോധനയ്ക്ക് കാരണമായി പോലീസ് ആദ്യം പറഞ്ഞത്.