യുവദീപ്തി - കെസിവൈഎം കോതമംഗലം രൂപത വാർഷിക കൗണ്‍സിലും തെരഞ്ഞെടുപ്പും നടത്തി
1548893
Thursday, May 8, 2025 4:58 AM IST
മൂവാറ്റുപുഴ: യുവദീപ്തി - കെസിവൈഎം കോതമംഗലം രൂപതയുടെ വാർഷിക കൗണ്‍സിലും തെരഞ്ഞെടുപ്പും മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്നു. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. രൂപത പ്രസിഡന്റ് ജെറിൻ വർഗീസ് അധ്യക്ഷത വഹിച്ചു.
14 ഫൊറോനകളിൽ നിന്നായി 85 ൽ അധികം യുവജനങ്ങൾ പങ്കെടുത്തു. എട്ട് ഫൊറോനകളും രൂപത സമിതിയും വർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും കൗണ്‍സിൽ അംഗീകാരം നേടുകയും ചെയ്തു. കൗണ്‍സിലിൽ 2025-26 പ്രവർത്തനവർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
എഫ്സി പള്ളുരുത്തി ജേതാക്കൾ
തിരുമാറാടി: കാക്കൂരിൽ നടന്ന ഇവാൻസ് ഫുട്ബോൾ ടൂർണമെന്റിൽ എഫ്സി പള്ളുരുത്തി ജേതാക്കളായി. 11, 13, 15 എന്നീ വയസിന് താഴെയുള്ള വിഭാഗങ്ങളിൽ നിരവധി ടീമുകൾ പങ്കെടുത്തു. 11നും 13നും താഴെ പ്രായമുള്ള വിഭാഗത്തിൽ ഗനഡോർ എഫ്സി കൊച്ചി ജേതാക്കളായി. 15 വയസിന് താഴെയുള്ള വിഭാഗത്തിൽ എഫ്സി പള്ളുരുത്തിയും ജേതാക്കളായി.