സൗജന്യ നേത്ര പരിശോധന ക്യാന്പ്
1548899
Thursday, May 8, 2025 5:04 AM IST
കോലഞ്ചേരി: എംഒഎസ്സി മെഡിക്കൽ ഹോസ്പിറ്റൽ നേത്ര ചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 11ന് രാവിലെ ഒൻപതു മുതൽ 12 വരെ സൗജന്യ നേത്ര പരിശോധന ക്യാന്പ് നടത്തും. കണ്ണിന് കാഴ്ചവൈകല്യം നേരിടുന്നവരും തിമിരം മൂലം കാഴ്ചക്കുറവ് അനുഭവിക്കുന്നവർക്കും പരിശോധനാ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
ക്യാന്പിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നിർധനരായ രോഗികൾക്ക് സൗജന്യ നിരക്കിൽ തിമിര ശസ്ത്രക്രിയയ്ക്കുള്ള അവസരം ലഭ്യമാക്കും. ക്യാന്പിൽ പങ്കെടുക്കാൻ വരുന്നവർ നിർബന്ധമായും റേഷൻ കാർഡിന്റെ കോപ്പി കൈവശം കരുതണം. ഫോണ്: 0484 -2885254.