കർഷക അവാർഡ് വിതരണം നാളെ
1548888
Thursday, May 8, 2025 4:58 AM IST
മൂവാറ്റുപുഴ: കാർഷികോത്സത്തോടനുബന്ധിച്ചുള്ള കർഷക അവാർഡ് വിതരണം നാളെ രാവിലെ 11ന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. കാർഷിക മേഖലയിൽ വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ചവരെയാണ് കർഷക അവാർഡിനായി തെരഞ്ഞെടുത്തത്.
കാർഷിക മേഖലയിലെ വിവിധ വിഷയങ്ങളിൽ മികച്ച റിപ്പോർട്ടർക്കുള്ള അവാർഡ് മൂവാറ്റുപുഴയിലെ മാധ്യമ പ്രവർത്തകൻ കെ.എം. ഫൈസലിന് ലഭിച്ചു. മികച്ച കർഷകനുള്ള ഒന്നാം സ്ഥാനം കല്ലൂർക്കാട് കൃഷിഭവന് കീഴിലുള്ള പോത്തനാംമുഴിയിൽ ജോർജ് പി. ജോസിനും രണ്ടാം സ്ഥാനം ആവോലി കൃഷിഭവന് കീഴിലുള്ള പായിക്കാട്ട് ജോർജ് ജോസഫിനും മൂന്നാം സ്ഥാനം കല്ലൂർക്കാട് കൃഷിഭവന് കീഴിലുള്ള റാത്തപ്പിള്ളിൽ ലാൽ ജേക്കബിനും ലഭിച്ചു.
മികച്ച വനിതാ കർഷകർക്കുള്ള ഒന്നാം സ്ഥാനം ആവോലി കൃഷിഭവന് കീഴിലുള്ള മുത്തകുന്നേൽ ലിജി ജോസിനും രണ്ടാം സ്ഥാനം വാളകം കൃഷിഭവന് കീഴിൽ മുണ്ടപ്ലാവുങ്ങൽ അന്നക്കുട്ടി കുര്യാക്കോസിനും മൂന്നാം സ്ഥാനം മഞ്ഞള്ളൂർ കൃഷിഭവന് കീഴിലുള്ള നീറന്പുഴ മറിയമോൾ ജോണിനും ലഭിച്ചു.
മികച്ച കർഷക വിദ്യാർഥിയായി ആവോലി കൃഷിഭവന് കീഴിലുള്ള പറവിടകുന്നേൽ ജെറിൻ മാത്യുവും മികച്ച ക്ഷീര കർഷകനായി ആരക്കുഴ കൃഷിഭവന് കീഴിലുള്ള ചിറ്റേത്ത് ഫ്രാൻസിസ് ജോർജും അർഹരായി.
മികച്ച കർഷക സ്ഥാപനത്തിനുള്ള അവാർഡ് ആരക്കുഴ കൃഷിഭവന് കീഴിലുള്ള പണ്ടപ്പിള്ളി സ്വാശ്രയ കർഷക വിപണന സമിതിക്കും മികച്ച സ്കൂളിനുള്ള അവാർഡ് കല്ലൂർക്കാട് കൃഷിഭവന് കീഴിലുള്ള തഴുവംകുന്ന് ഹോളി ഫാമിലി പബ്ലിക് സ്കൂളിനും മികച്ച അഗ്രി ടെക് സ്റ്റാർട്ടപ്പിനുള്ള അവാർഡ് മഞ്ഞള്ളൂർ കൃഷിഭവന് കീഴിലുള്ള വടവുകോട് മുണ്ടൻചിറ ഫുഡ് പ്രൊഡക്ടിനും (ജോണ് മാത്യു) മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് മഞ്ഞള്ളൂർ കൃഷിഭവന് കീഴിലുള്ള ദിനീഷ് കെ. സഹദേവനും ലഭിച്ചു.