ഹയ് ലൈഫ് എക്സിബിഷന് ഇന്ന് സമാപിക്കും
1549389
Saturday, May 10, 2025 4:17 AM IST
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ എക്സിബിഷന് ആയ ഹയ് ലൈഫ് എക്സിബിഷന് ഇന്ന് സമാപിക്കും. പനമ്പിള്ളി നഗറിലെ ദി അവന്യൂ സെന്റര്‍ ഹോട്ടലില്‍ നടക്കുന്ന എക്സിബിഷനില്‍ ഇത്തവണ വസന്തകാല ശേഖരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കളക്ഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്വര്‍ണം, പാദരക്ഷ, ബെഡ് ലിനന്‍, നെയില്‍ ആര്‍ട്ട്, ലെഹങ്ക, വജ്രം, ബാഗുകൾ, സ്കിന്‍ കെയര്‍, കസ്റ്റം മെയ്ഡ്, സില്‍വര്‍, അരക്കെട്ട്, റഗ്ഗുകളും കാര്‍പെറ്റും, ഫെയ്സ് കെയര്‍, പ്രെറ്റ് കോച്ചര്‍, വിലയേറിയ കല്ലുകള്‍, ഹെയര്‍ ആക്സസറികള്‍, ഫര്‍ണീച്ചര്‍, ഹെയര്‍ കെയര്‍, ഡിസൈനര്‍ സ്യൂട്ടുകള്‍, സെമി പ്രഷ്യസ്, മണ്‍പാത്രങ്ങള്‍,
കൈകൊണ്ട് നിര്‍മിച്ച സോപ്പുകള്‍, കോസ്റ്റ്യൂം, പെയിന്റിംഗുകള്‍, അരോമ കളക്ഷനുകള്‍, ചുവര്‍ച്ചിത്രങ്ങള്‍, സ്പാ അവശ്യവസ്തുക്കള്‍, ഡിസൈനര്‍ സാരികള്‍, പാര്‍ട്ടി വെയര്‍, ഗിഫ്റ്റിംഗ്, പുരുഷന്മാരുടെ എത്നിക് വെയര്‍, കുട്ടികളുടെ വെയര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.