പോലീസ് കസ്റ്റഡിയിലുള്ള വാഹനം കടത്തിക്കൊണ്ടുപോയവർ അറസ്റ്റിൽ
1549157
Friday, May 9, 2025 4:51 AM IST
അരൂർ: അനധികൃത നിലംനികത്തുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ എടുത്ത മണ്ണുമാന്തിയന്ത്രം, ടിപ്പർ ലോറികൾ എന്നിവ അർധരാത്രിയിൽ പോലീസ് സ്റ്റേഷനിൽ നിന്നും കടത്തിക്കൊണ്ട് പോയവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
സുരാജ്, ഗോഡ് വിൻ, ജോബി, ഷാഹിൻ, ജെയ്സൻ എന്നിവരെയാണ് അരൂർ പോലീസ് പിടികൂടിയത്. അരൂർ പഞ്ചായത്ത് പതിനാലാം വാർഡിലാണ് അനധികൃത നിലംനികർത്ത് നടന്നത്.
ഇത് ചോദ്യം ചെയ്ത് സിപിഎം വാർഡ് മെമ്പർ അമ്പിളി ഷിബു വില്ലേജ് ഓഫീസിൽ പരാതി നൽകുകയും ഇതേത്തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇത് മറികടന്ന് നിലം നികർത്തിയതിനെത്തുടർന്നായിരുന്നു അധികൃതർ നടപടിയെടുത്തത്.