ഗതാഗതവും കുടിവെള്ളവും മുടങ്ങും
1548885
Thursday, May 8, 2025 4:45 AM IST
ആലുവ: ജലജീവൻ മിഷൻ പ്രവർത്തിയുടെ ഭാഗമായി എൻഎഡി - എച്ച്എംടി റോഡിൽ കോമ്പാറ ജംഗ്ഷനിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഈ മാസം 15,16,17 തീയതികളിൽ നടക്കും. ഇതിന്റെ ഭാഗമായി റോഡ് ഗതാഗതം പൂർണമായും തടസപ്പെടും. ഈ ദിവസങ്ങളിൽ എടത്തല പഞ്ചായത്തിൽ പൂർണമായും കീഴ്മാട് പഞ്ചായത്തിലെ 15,16,17 വാർഡുകളിലും ചൂർണിക്കര പഞ്ചായത്തിലെ 7,8,9 വാർഡുകളിലും ജലവിതരണം തടസപ്പെടും.
ഘട്ടം ഘട്ടമായി പുനസ്ഥാപിച്ച് പൂർണതോതിൽ ആക്കുന്നതിന് അഞ്ച് ദിവസങ്ങൾ കൂടി ആവശ്യമായി വരുമെന്നും ജനങ്ങൾ മുൻകരുതലുകൾ കൈക്കൊള്ളണമെന്നും ആലുവ വാട്ടർ അഥോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.