പ​റ​വൂ​ർ : രാ​യ​മം​ഗ​ലം ക​രി​പ്പേ​ലി​പ്പ​ടി അ​ശ്വ​തി ഭ​വ​ന​ത്തി​ൽ ശ​ശി (60)യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഒ​ഡീ​ഷ ഉ​ദ​യ​ഗി​രി സ​ഞ്ജ​യ് മ​ല്ലി​ക്കി (43)നെ ​പ​റ​വൂ​ർ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി-​ര​ണ്ട് ജ​ഡ്ജ് വി. ​ജ്യോ​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചു. ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണം. ഈ ​തു​ക ശ​ശി​യു​ടെ അ​വ​കാ​ശി​ക​ൾ​ക്ക് ന​ൽ​ക​ണം. പി​ഴ ഒ​ടു​ക്കാ​തി​രു​ന്നാ​ൽ ആ​റു​മാ​സം​കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം എ​ന്നും കോ​ട​തി വി​ധി​ച്ചു.

2019 ഒ​ക്ടോ​ബ​ർ 20നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.​ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ശ​ശി വീ​ട്ടു​കാ​രു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ് കു​റു​പ്പും​പ​ടി ഞാ​ളൂ​ർ ചി​റ​ക്ക് സ​മീ​പ​ത്തു​ള്ള ഞാ​ളൂ​ർ​പ​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്ന​യാ​ളു​ടെ ഷെ​ഡ്ഡി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.