കീഴില്ലം ബഥനി പ്രൊവിൻസ് ഹൗസിൽ സംഗമം ഇന്ന്
1548894
Thursday, May 8, 2025 4:58 AM IST
മൂവാറ്റുപുഴ: മിശിഹാനുകരണ സന്ന്യാസിനീ സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് കീഴില്ലം ബഥനി പ്രൊവിൻസ് ഹൗസിൽ സംഗമം നടക്കും. രാവിലെ എട്ടിന് കുർബാന, 10.30ന് മൂവാറ്റുപുഴ രൂപതാധ്യക്ഷൻ യൂഹാന്നോൻ മാർ തെയഡോഷ്യസ് ഉദ്ഘാടനം നിർവഹിക്കും. അസിസ്റ്റന്റ് ജനറാൾ സിസ്റ്റർ ലില്ലി ജോസ് അധ്യക്ഷത വഹിക്കും.
റവ. ഡോ. ഗീവർഗീസ് കുറ്റിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ജോത്സന, അസിസ്റ്റന്റ് പ്രൊവിൻഷ്യൾ സിസ്റ്റർ ലിറ്റിൽ ഫ്ളവർ, റവ. ഡോ. ജോർജ് അയ്യനേത്ത്, ഫാ. മാത്യു മഞ്ഞക്കുന്നേൽ, ബെന്നി ബഹന്നാൻ എംപി,
എംഎൽഎമാരായ മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, തോമസ് ഞാറക്കാട്ട് കോറെപ്പിസ്കോപ്പ, ഫാ. റോയി കണ്ണംചിറയിൽ, ചാക്കോ ടി. വർഗീസ്, അന്നമ്മ വർഗീസ് എന്നിവർ പ്രസംഗിക്കും.