എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ ഗ്രാമയാത്ര അമ്പത് ദിവസം പിന്നിട്ടു
1548870
Thursday, May 8, 2025 4:27 AM IST
പെരുമ്പാവൂർ : ഗ്രാമയാത്ര അമ്പത് ദിവസങ്ങളിലായി 6,000 വീടുകൾ പിന്നിട്ടു കഴിഞ്ഞതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു. അൻപതാം ദിന ഭവന സന്ദർശനം വേങ്ങൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
യാഥാർഥ്യത്തിൽ നിന്ന് അകന്നു നിൽക്കുന്ന വാർത്തകൾ രാഷ്ട്രീയ എതിരാളികൾ സത്യം എന്ന രീതിയിൽ അവതരിപ്പിക്കുമ്പോൾ യാഥാർഥ്യം നവമാധ്യമങ്ങളിലൂടെ തുറന്നു കാണിക്കാനുള്ള ഉത്തരവാദിത്വം ഓരോ പൗരനും ഉണ്ടാകണമെന്ന് ഉദ്ഘാടന സന്ദേശത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
വേങ്ങൂർ മണ്ഡലം പ്രസിഡന്റ് റിജു കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ. ദേവസി, എസ്. ഷറഫ്, എം.എം. ഷാജഹാൻ, ജോയ് പൂണൂലി , കെ.പി. വർഗീസ്, ബേസിൽ പോൾ , വി.എ. റഹീം , കെ.പി. മാത്തുക്കുട്ടി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.