കാഷ്മീരിലെ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം: ഹൈബി
1548864
Thursday, May 8, 2025 4:13 AM IST
കൊച്ചി: ജമ്മു കാഷ്മീരില്‍ അകപ്പെട്ട് പോയ വിദ്യാര്‍ഥികളെ സുരക്ഷിതരായി കേരളത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന് എംപി മുഖ്യമന്ത്രിക്കും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിക്കും കത്ത് നല്കി.
ശ്രീനഗര്‍ എന്‍ഐഎഫ്ടിയിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ബന്ധപ്പെട്ടിരുന്നെന്ന് എംപി പറഞ്ഞു.