തിരുനാൾ
1548878
Thursday, May 8, 2025 4:45 AM IST
തിരുവാങ്കുളം സെന്റ് ജോർജ് പള്ളിയിൽ
തിരുവാങ്കുളം: തിരുവാങ്കുളം സെന്റ് ജോർജ് കത്തോലിക്ക പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ നാളെ തുടങ്ങും. വൈകിട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച്ച, തുടർന്ന് കൊടിയേറ്റ്, സമൂഹബലി, കാർമികൻ - ഹൊസൂർ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ.
10ന് വൈകിട്ട് 5.15ന് തിരുസ്വരൂപം എഴുന്നെള്ളിക്കൽ, കുർബാന, വചനസന്ദേശം, 7.30ന് കരിമരുന്ന് കലാപ്രകടനം. 11ന് രാവിലെ ഒന്പതിന് ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾ സന്ദേശം, പ്രദക്ഷിണം.
ഉച്ചയ്ക്ക് 12 മുതൽ നേർച്ചസദ്യ, രൂപം എടുത്ത് വയ്ക്കൽ, കൊടിയിറക്കൽ. 12ന് മരിച്ചവരുടെ ഓർമ, രാവിലെ 6.15ന് കുർബാന, ഒപ്പീസ്. തിരുനാൾ ചടങ്ങുകൾക്ക് വികാരി ഫാ.ആന്റണി പൂതവേലിൽ നേതൃത്വം നൽകും.
വാതക്കാട് ഭാരതറാണി പള്ളിയിൽ
അങ്കമാലി: വാതക്കാട് ഭാരതറാണി പള്ളിയിൽ തിരുനാൾ 9,10,11 തീയതികളിൽ നടക്കും. നാളെ രാവിലെ 6.45 ന് ദിവ്യബലി, എട്ടിന് കുടുംബ യൂണിറ്റുകളുടെയും, ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ പൊതു ആരാധന വൈകിട്ട് 4.30 ന് ആരാധന സമാപനം, ദിവ്യകാരുണ്യ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം. 5.30 ന് വികാരി റവ.ഡോ.പോൾ മൂഞ്ഞേലി തിരുനാളിന് കൊടിയേറ്റും.
തുടർന്ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന,തിരുനാൾ സന്ദേശം, രാത്രി 7.30 ന് അമ്പലപ്പുഴ സാരഥി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം രണ്ട് ദിവസം. 10 ശനി രാവിലെ 6.45 ന് ദിവ്യബലി, വൈകീട്ട് അഞ്ചിന് രൂപം എഴുന്നള്ളിക്കൽ, പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ ദിവ്യബലി, തിരുനാൾ സന്ദേശം, അങ്ങാടി ചുറ്റി പ്രദക്ഷിണം, വർണ വിസ്മയം, വാദ്യമേളങ്ങൾ.
11 ഞായർ രാവിലെ ഏഴിന് ദിവ്യബലി, 10 ന് ആഘോഷമായ തിരുനാൾ ദിവ്യബലി, തിരുനാൾ സന്ദേശം, പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം, വൈകീട്ട് അഞ്ചിന് ദിവ്യബലി, പള്ളിചുറ്റി പ്രദക്ഷിണം, രൂപം എടുത്ത് വയ്ക്കൽ, കൊടിയിറക്കം, ഡിജിറ്റൽ ഫയർ. തിങ്കൾ രാവിലെ 6.30 ന് ദിവ്യബലി, സെമിത്തേരിയിൽ ഒപ്പീസ്.