കെപിഎംഎസ് ജനറൽ കൗൺസിൽ ചേർന്നു
1548871
Thursday, May 8, 2025 4:27 AM IST
നെടുമ്പാശേരി: കെപിഎംഎസ് നെടുമ്പാശേരി യൂണിയന്റെ ജനറൽ കൗൺസിൽ പറമ്പയം എംആർസി ഹാളിൽ ചേർന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എ. വേണു ഉദ്ഘാടനം നിർവഹിച്ചു.
യൂണിയൻ പ്രസിഡന്റ് എ.കെ. ശിവൻ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ.എ. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ഉണ്ണി, യൂണിയൻ ഖജാൻജി എം.സി. അയ്യപ്പൻ, രേഷ്മ അരുൺ എന്നിവർ സംസാരിച്ചു.