എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
1549395
Saturday, May 10, 2025 4:17 AM IST
കൊച്ചി: എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയിലായി. തേവര വാട്ടര്‍ടാങ്ക് റോട് കാനാട്ട് മനോജ് കുമാര്‍ (രാജീവ് -36), ചിലവന്നൂര്‍ പണ്ടാരച്ചിറ റോഡ് സെന്റ് സെബാസ്റ്റ്യന്‍ റോഡിന് സമീപം മാളിയേക്കല്‍ എം.എസ്. നിഖില്‍ (അപ്പു-29) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാത്തില്‍ നടത്തിയ അന്വേഷണത്തില്‍ കടവന്ത്ര കരിംപുറത്ത് റോഡ് ഭാഗത്ത് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കൽനിന്ന് 4.23 ഗ്രാം എംഡിഎംഎയും 1.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.