ഇടവക ദിനാഘോഷം സംഘടിപ്പിച്ചു
1548895
Thursday, May 8, 2025 4:58 AM IST
കുറുപ്പംപടി: സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് ഫൊറോന പള്ളിയിൽ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു. കുർബാനയെ തുടർന്ന് നടന്ന പൊതുസമ്മേളനം കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. വിൻസെന്റ് നെടുങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജെയിംസ് കക്കുഴിയിൽ അധ്യക്ഷത വഹിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ, ഫാ. മാത്യു മുണ്ടയ്ക്കൽ, ജോണ്സണ് കളന്പാടൻ, ജിമ്മി നെടുംപുറത്ത്, പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, ഷൈജു ഇഞ്ചയ്ക്കൽ, അതുല്യ ബിനോയ് എന്നിവർ പ്രസംഗിച്ചു.
പോൾ മാങ്കുഴ, ബെന്നി തെക്കേമാലിൽ, പോൾ പുളിയേലിൽ, ബേബി മണ്ഡപത്തിൽ, പോൾ സേവ്യർ ആറ്റുപുറം, ഷാജി റാഫൽ, വിമൽ കിഴക്കുംതല, ബാസ്റ്റിൻ ജോസഫ്, സിജിൻ കോറ്റനാടൻ, സുധി മാലിൽ എന്നിവർ നേതൃത്വം നൽകി.