മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിന്റെ കാൽ തല്ലിയൊടിച്ചു
1549158
Friday, May 9, 2025 4:51 AM IST
ആലങ്ങാട്: സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നു സുഹൃത്തിന്റെ കാൽ തല്ലിയൊടിച്ചതായി പരാതി. തിരുവാലൂർ കുണ്ടേലി നാലുപറയിൽ വീട്ടിൽ ബിജു(50)വിന്റെ കാലാണു സുഹൃത്തായ തിരുവാലൂർ പാലക്കാപറമ്പിൽ വീട്ടിൽ സുനിൽ (54) തല്ലിയൊടിച്ചതായി പരാതിയുള്ളത്. കഴിഞ്ഞദിവസമാണു സംഭവം നടത്തത്.
വീടിനു സമീപത്തെ തോട്ടിൽ ചൂണ്ടയിടാൻ പോയി വന്ന ഇരുവരും മദ്യപിച്ച ശേഷം വീടിന്റെ മുന്നിലിരുന്നു സംസാരിക്കുന്നതിനിടെയാണു വാക്കു തർക്കമുണ്ടായത്. തുടർന്നു സുനിൽ കമ്പിവടി കൊണ്ടു ബിജുവിന്റെ കാൽ അടിച്ച് ഒടിക്കുകയായിരുന്നു.
ബിജുവിന്റെ വലതുകാൽ ഓടിയുകയും ഇടതുകാലിന്റെ എല്ലിനു പൊട്ടൽ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റ ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനിൽ ഓട്ടോ ഡ്രൈവറാണ്. പരാതിയുടെ അടിസ്ഥാനത്തിൽ തുടർന്ന് ആലങ്ങാട് പോലീസ് കേസെടുത്തു.