മംഗല്യം -2025 സമൂഹ വിവാഹം നാളെ
1549156
Friday, May 9, 2025 4:51 AM IST
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ മംഗല്യം പദ്ധതി പ്രകാരം നിർധനരായ 10 യുവതികളുടെ വിവാഹം നാളെ നടക്കും. 2013 ൽ ആരംഭിച്ച മംഗല്യം പദ്ധതി പ്രകാരം ഇതുവരെ 121 പേരുടെ വിവാഹം നടന്നിട്ടുണ്ട്.
ഈ വർഷത്തെ 10 പേരുടെ വിവാഹത്തോടെ 131 പേരുടെ മംഗല്യ സ്വപ്നം സാക്ഷാത്കരിക്കും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ലഭിച്ച അപേക്ഷകരിൽ നിന്നും തെരഞ്ഞെടുത്ത 10 പേരുടെ വിവാഹമാണ് നടത്തുന്നത്.
സ്വർണാഭരണങ്ങൾ , വിവാഹ വസ്ത്രങ്ങൾ മറ്റ് ചിലവുകൾ ഉൾപ്പെടെ ഒരു വധുവിന് 3,75,000 രൂപ ചെലവ് വരും. രാവിലെ 8.30 മുതൽ 9.30 വരെ ശ്രീപാർവതീദേവിയുടെ നടയിൽ താലിചാർത്തൽ ചടങ്ങിന് മേൽശാന്തി നടുവം നാരായണൻ നമ്പൂതിരി കാർമികത്വം വഹിക്കും.
10ന് തിരുവാതിര ഓഡിറ്റോറിയത്തിൽ എറണാകുളം ജില്ലാ പോലീസ് മേധാവി ഹേമലത ഉദ്ഘാടനവും, അനുഗ്രഹ പ്രഭാഷണവും നിർവഹിക്കും. ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ മുഖ്യാതിഥിയാകും.
ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.