വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ചുറ്റുമതിൽ വിവാദം : പരാതി നിലനിൽക്കെ വിവാദ മതിലിനു പുറത്ത് പുതിയ മതിൽ നിർമാണം
1548869
Thursday, May 8, 2025 4:27 AM IST
വൈപ്പിൻ : വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ ചുറ്റുമതിൽ നിർമിച്ചപ്പോൾ സ്ഥലം നഷ്ടമായത് സംബന്ധിച്ച് വിജിലൻസിൽ പരാതി നിലനിൽക്കെ നിർമിച്ച മതിലിനു പുറത്തു കൂടെ വീണ്ടും മതിൽ നിർമിച്ച് ഭരണപക്ഷം തലയൂരാൻ നോക്കുന്നുവെന്ന് പ്രതിപക്ഷം.
ആദ്യംമതിൽ നിർമിച്ചപ്പോൾ സ്വകാര്യ വ്യക്തിക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂമി വിട്ടുകൊടുത്തുവെന്നാരോപിച്ച് പ്രതിപക്ഷത്തെ കോൺഗ്രസ് അംഗങ്ങളാണ് വിജിലൻസിൽ പരാതി നൽകിയത്. ഇതേത്തുടർന്ന് ഈ അടുത്ത് വിജിലൻസ് എത്തി സ്ഥല പരിശോധന നടത്തുകയും പരാതിക്കാരിൽ നിന്ന് മൊഴി എടുക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷമാണ് ഇപ്പോൾ കുറച്ച് ഭാഗത്ത് മതിലിനു പുറത്ത് വീണ്ടും മതിൽ നിർമിക്കുന്നതത്രേ. ഇതാകട്ടെ അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള തന്ത്രമാണെന്നും പ്രതിപക്ഷം പറയുന്നു.
ഈ സാഹചര്യത്തിൽമുഴുവൻ ഭൂമിയും തിരിച്ചു പിടിക്കുന്നത് വരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഗസ്റ്റിൻ മണ്ടോത്ത്, പി.എൻ. തങ്കരാജ്, ഷീൽഡ റിബൈറോ, ട്രീസ ക്ലീറ്റസ് എന്നിവർ അറിയിച്ചു.