കെസിബിസി - കെസിസി സഭാ ഐക്യ പ്രാര്‍ഥനാ സംഗമം നടത്തി
1507701
Thursday, January 23, 2025 5:04 AM IST
മുളന്തുരുത്തി: കെസിബിസി - കെസിസി സഭാ ഐക്യ പ്രാര്‍ഥന ഭാരത ക്രൈസ്തവ ചരിത്രത്തിലെ നിര്‍ണായക മുഹൂര്‍ത്തമാണെന്നും ഏകദൈവത്തിലും രക്ഷകനായ ക്രിസ്തുവിലും വിശ്വസിക്കുന്നവര്‍ ഐക്യത്തില്‍ മുന്നേറണമെന്നും കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പ്രസ്താവിച്ചു.
കെസിബിസി - കെസിസി സഭാ ഐക്യ പ്രാര്‍ഥനയുടെ നാലാം ദിനത്തെ പ്രാര്‍ഥനാ സംഗമം മുളന്തുരുത്തി മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത, കെസിസി വൈസ് പ്രസിഡന്റ് മേജര്‍ ആശാ ജസ്റ്റിന്, കെസിസി ജനറല്‍ സെക്രട്ടറി പ്രകാശ് പി. തോമസ്, സീറോ മലബാര്‍ സഭ എക്യുമെനിക്കല്‍ കമ്മീഷന് സെക്രട്ടറി ഫാ. സിറില്‍ തോമസ് തയ്യില്‍,
സെമിനാരി പ്രിന്‍സിപ്പൽ ആദായി ജേക്കബ് കോറെപ്പിസ്കോപ്പ, രജിസ്ട്രാര്‍ ഫാ. ഡാനിയേല്‍ തട്ടാറയില്‍, കെസിസി എഡ്യൂക്കേഷന്‍ കമ്മീഷന് ചെയര്മാന് അനീഷ് ജേക്കബ്, ക്യാപ്റ്റന്‍ റെജി ജോസഫ്, ഫാ. തോമസ് മുരിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.