പോലീസ് സിപിഎമ്മിന്റെ ചട്ടുകമായി: മുഹമ്മദ് ഷിയാസ്
1507673
Thursday, January 23, 2025 4:45 AM IST
കൊച്ചി: പോലീസ് സ്റ്റേഷന് മുന്നില്‍ സമരം ചെയ്ത തനിക്കും മറ്റു നേതാക്കള്‍ക്കും എതിരെ ജാമ്യമില്ലാത്ത വകുപ്പിട്ട് കള്ളക്കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കല രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാനാണ് പോലീസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്തത്. സിപിഎമ്മിന്റെ നിര്‍ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒരു വനിതയെ തട്ടിക്കൊണ്ടു പോയ കേസില്‍ വാടക പ്രതികളെ അറസ്റ്റ് ചെയ്ത് നാണം കെട്ട് നില്ക്കുന്ന പോലീസ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. സമരം നടന്നു ദിവസങ്ങള്‍ക്ക് ശേഷമാണോ കൃത്യ നിര്‍വഹണത്തിന് തടസം നേരിട്ടതായി പോലീസിന് ബോധ്യമായതെന്ന് ഷിയാസ് ചോദിച്ചു.
മാഫിയയ്ക്കും ക്രിമിനലുകള്‍ക്കും അവരെ സംരക്ഷിക്കുന്ന പോലീസിനുമെതിരെ പോരാട്ടം തുടരും. കേസെടുത്തു നിശബ്ദരാക്കാന്‍ നോക്കേണ്ടെന്നും ഷിയാസ് മുന്നറിയിപ്പ് നല്കി.