മലയോര സമരയാത്ര 31ന് മലയാറ്റൂരില്‍
1507687
Thursday, January 23, 2025 4:53 AM IST
കാലടി: വന്യമ്യഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മലയോര ജനതയെ രക്ഷിക്കുക, കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് പരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് മലയോര സമരയാത്രയക്ക് 31 ന് വൈകിട്ട് മൂന്നിന് മലയാറ്റൂരില്‍ സ്വീകരണം നല്‍കും.
സ്വീകരണ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് മുന്നോടിയായി നീലീശ്വരം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യുഡിഎഫ് അങ്കമാലി നിയോജകമണ്ഡലം കണ്വന്ഷന് ബെന്നി ബെഹനാന് എംപി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ബേബി വി. മുണ്ടാടന്‍ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമനിക് പ്രസന്റേഷന്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുന്‍ എംഎല്‍എ പി.ജെ. ജോയി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സെബി കിടങ്ങേന്, ടി.എം. വര്‍ഗീസ്, എം.കെ. അലി, ബൈജു മേനോച്ചേരി, കെ.പി.ബേബി,
മനോജ് മുല്ലശേരി, അഡ്വ. കെ.ബി. സാബു, ഡോ. ജിന്റോ ജോണ്‍, പി.വി. സജീവന്, എസ്.ബി. ചന്ദ്രശേഖര വാര്യര്‍, കൊച്ചുത്രേസ്യ തങ്കച്ചന്, ജോയ് അവോക്കാരന്‍, ഷൈജന്‍ തോട്ടപ്പിള്ളി, കെ.വി. ബിബീഷ്, ജെസി ജോയ്, ലതിക ശശികുമാര്‍, അനിമോള്‍ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.
മലയോര സമര യാത്രയുടെ സ്വീകരണ പരിപാടികള്‍ക്ക് നേത്യത്വം നല്‍കുന്നതിനായി റോജി എം. ജോണ്‍ എംഎല്‍എ ചെയര്‍മാനായി 201 അംഗ സ്വാഗത സംഘം രൂപീകരിച്ചു.