ലസിത മോഹൻ പഞ്ചായത്ത് പ്രസിഡന്റ്
1497311
Wednesday, January 22, 2025 5:41 AM IST
ആരക്കുഴ: ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റായി ലസിത മോഹൻ തെരഞ്ഞെടുക്കപ്പെട്ടു. കോണ്ഗ്രസ് പാർട്ടിയുടെ ധാരണ പ്രകാരം 11-ാം വാർഡ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ജാൻസി മാത്യു പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവച്ച് അവസാന ഒരു വർഷം പ്രസിഡന്റ് സ്ഥാനം 13-ാം വാർഡംഗമായ ലസിത മോഹന് കൈമാറുകയായിരുന്നു. 13 അംഗ ഭരണ സമിതിയിൽ 10 അംഗങ്ങളുടെ പിന്തുണയോടെയാണ് കോണ്ഗ്രസ് ഭരണം.
തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ കെ.കെ. സ്മിതയുടെ മേൽനോട്ടത്തിൽ ലസിത മോഹനനെ ഐക്യകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു. കെഎസ്എസ്പിഎയുടെ നിയോജകമണ്ഡലം ഭാരവാഹി, മഹിള കോണ്ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയംഗം, ആരക്കുഴ മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നുമുണ്ട് ലസിത.