എംഎ ടൂർണമെന്റ് വെറ്ററൻസ് ട്രോഫി: എറണാകുളം വെറ്ററൻസ് ഇലവൻ ചാമ്പ്യൻമാർ
1507675
Thursday, January 23, 2025 4:45 AM IST
ആലുവ: 22 മത് മാർ അത്തനേഷ്യസ് അഖിലേന്ത്യാ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റിലെ വെറ്ററൻസ് മത്സരത്തിൽ എറണാകുളം വെറ്ററൻസ് ഇലവൻ ചാമ്പ്യൻമാരായി. പെരുമ്പാവൂർ വെറ്റൻസ് ഇലവനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
മുൻ ഫുട്ബോളറും കേരള മർച്ചന്റ്സ് ചേമ്പർ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റുമായ പി. നിസാർ സമ്മാനദാനം നിർവഹിച്ചു. ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂളും ചേലാമ്പ്ര എൻഎൻഎം ഹയർ സെക്കൻഡറി സ്കൂളും തമ്മിൽ ഏറ്റുമുട്ടും.