ഡിസിസി പ്രസിഡന്റിനെതിരെ കേസെടുത്തതിൽ കോൺഗ്രസ് പ്രതിഷേധിച്ചു
1507698
Thursday, January 23, 2025 5:03 AM IST
കോലഞ്ചേരി: കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ പ്രതിഷേധിച്ച ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെതിരെയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിക്കെതിരെയും കേസെടുത്തതിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
പ്രതിഷേധ ജാഥ ഡിസിസി ജനറൽ സെക്രട്ടറി സി.പി. ജോയ് ഉദ്ഘാടനം ചെയ്തു. ഐക്കരനാട് മണ്ഡലം പ്രസിഡന്റ് വി.എം. ജോർജ് അധ്യക്ഷത വഹിച്ചു.