പി​റ​വം: രാ​മ​മം​ഗ​ല​ത്ത് സ്കൂ​ളി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ലെ സ്ലാ​ബി​ല്ലാ​ത്ത ഓ​ട​ക​ൾ കു​ട്ടി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. സ്കൂ​ളി​ന് മു​ൻ വ​ശ​ത്തു​ള്ള ഓ​ട​ക​ൾ​ക്ക് മൂ​ട​യി​ല്ലാ​യെ​ന്നു​ള്ള​തും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ചൂ​ണ്ടി -രാ​മ​മം​ഗ​ലം റോ​ഡി​ൽ രാ​മ​മം​ഗ​ലം ഹൈ​സ്കൂ​ളി​ന് മു​ൻ വ​ശ​ത്താ​ണ് പ്ര​ശ്നം. ഇ​വി​ടേ റോ​ഡി​ന് വീ​തി കു​റ​വു​ള്ള സ്ഥ​ല​മാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന സ്കൂ​ളി​ന് മു​ന്നി​ലു​ള്ള റോ​ഡി​ൽ കു​ട്ടി​ക​ൾ​ക്ക് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നു സീ​ബ്ര ലൈ​ൻ ഇ​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി​യി​ലാ​ണ്.

കു​ട്ടി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​കൊ​ള്ളി​ച്ചു പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും നി​വേ​ദ​നം ന​ൽ​കി. പ്ര​ശ്നം പ​ല​വ​ട്ടം സ്കൂ​ൾ അ​ധി​കൃ​ത​ർ അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഒ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.