കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ല്‍ അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് ഒ​ന്ന​ര മാ​സം പി​ന്നി​ട്ടു. ഡോ. ​ജ​യിം​സ് എ​സ്. പെ​രേ​ര സ്ഥ​ലം മാ​റി​പ്പോ​യി​ട്ട് പ​ക​രം ഡോ​ക്ട​ർ ഇ​തു വ​രെ എ​ത്തി​യി​ട്ടി​ല്ല. ഇ​തു​മൂ​ലം ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​നു രോ​ഗി​ക​ളാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തു​മ്പോ​ഴാ​ണ് പ​ല​രും ഡോ​ക്ട​ര്‍ ഇ​ല്ലെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്.

പൂ​യം​കു​ട്ടി, ഇ​ട​മ​ല​യാ​ര്‍ വ​ന​മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള ആ​ദി​വാ​സി​ക​ൾ​ക്കും താ​ലൂ​ക്കി​ലെ എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കും ഇ​പ്പോ​ള്‍ ഉ​ള്ള ഏ​ക ആ​ശ്ര​യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ മാ​ത്ര​മാ​ണ്. സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​റു​ടെ അ​ഭാ​വ​ ത്തി​ല്‍ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചി​രു​ന്ന ശ​സ്ത്ര​ക്രി​യ​ക​ളും മാ​റ്റേ​ണ്ടി​വ​ന്നി​രി​ക്കു​ക​യാ​ണ്. എ​ല്ലാ ആ​ഴ്ച​ക​ളി​ലും നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യി​രു​ന്ന​ത്. ജി​ല്ല​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​ദ്യ​മാ​യി മു​ട്ടു​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തും കോ​ത​മം​ഗ​ല​ത്താ​ണ്.

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും മ​റ്റും പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​രെ ഈ ​ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യ​മെ​ത്തി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്കേ​ണ്ട സ്ഥി​തി​യാ​ണി​പ്പോ​ൾ.

ഡോ. ​ജെ​യിം​സി​ന് ക​ൺ​സ​ൽ​ട്ട​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​തോ​ടെ ഈ ​ത​സ്തി​ക താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തി​നു സ്ഥ​ലം മാ​റ്റ​മു​ണ്ടാ​യ​ത്. പ​ക​രം ഡോ​ക്ട​റെ നി​യോ​ഗി​ച്ചെ​ങ്കി​ലും അ​ദേ​ഹം ചു​മ​ത​ല​യേ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ട്ടു​മി​ല്ല. അ​തേ​സ​മ​യം അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ വൈ​കാ​തെ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് സൂ​പ്ര​ണ്ട് ഡോ. ​സാം പോ​ള്‍ അ​റി​യി​ച്ചു.