കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ തിരുനാൾ
1507699
Thursday, January 23, 2025 5:03 AM IST
വാഴക്കുളം: കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ആഗസ്തീനോസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ നാളെ ആരംഭിക്കും. രാവിലെ 6.30ന് കുർബാന, വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 4.45ന് കുർബാന, പ്രസംഗം.
25ന് രാവിലെ 6.30ന് കുർബാന, അമ്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, പ്രസംഗം, 6.45 ന് ടൗൺ പ്രദക്ഷിണം, 8.15ന് സമാപന പ്രാർഥന. 26ന് രാവിലെ ആറിനും 7.30നും കുർബാന, വൈകുന്നേരം 4.30ന് കുർബാന, പ്രസംഗം, 6.45 ന് പ്രദക്ഷിണം. എട്ടിന് സമാപന പ്രാർഥന.
27ന് രാവിലെ 6.30ന് കുർബാന, വൈകുന്നേരം 5.30ന് മരിച്ചുപോയ ഇടവകാംഗങ്ങളുടെ ഓർമയാചരണത്തോടെ കുർബാനയും സെമിത്തേരി സന്ദർശനവും എന്നിവയാണ് തിരുനാൾ പരിപാടികളെന്ന് വികാരി ഫാ. മാനുവൽ പിച്ചളക്കാട്ട് അറിയിച്ചു.