മത്സ്യക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
1497536
Wednesday, January 22, 2025 10:15 PM IST
വരാപ്പുഴ: മത്സ്യക്കെട്ടിൽ വീണ തത്തപ്പിള്ളി കാരടിപ്പറന്പിൽ ശശീന്ദ്രനെ (61) മരിച്ചനിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞദിവസം പ്രദേശവാസികളാണു തത്തപ്പിള്ളി ഭാഗത്തെ കെട്ടിൽ മരിച്ചനിലയിൽ കണ്ടത്. സംസ്കാരം നടത്തി. ഭാര്യ: ശ്യാമള. മകൻ: പരേതനായ സന്ദീപ്.