ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളിയിൽ
1497303
Wednesday, January 22, 2025 5:32 AM IST
നെടുമ്പാശേരി : ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റേയും പരിശുദ്ധ കന്യാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് വികാരി ഫാ. ബൈജു വർഗീസ് പൊന്തേമ്പിള്ളി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് വികാരി ഫാ.ബൈജു വർഗീസ് പൊന്തേമ്പിള്ളിയുടെ പൗരോഹിത്യ രജത ജൂബിലിയും ആഘോഷിക്കും.
തിരുനാളിന് വെള്ളിയാഴ്ച വൈകിട്ട് 5.15ന് മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. സേവ്യർ തേലക്കാട്ട് കൊടിയേറ്റും. തുടർന്ന് കുർബാന, പ്രസംഗം, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. ശനിയാഴ്ച കുർബാന, അമ്പ് വീടുകളിലേക്ക്, രൂപം എഴുന്നള്ളിപ്പ്, പ്രസുദേന്തി വാഴ്ച, ആഘോഷമായ പാട്ടുകുർബാന, പ്രസംഗം, ആഘോഷമായ പ്രദക്ഷിണവും, തുടർന്ന് വെടിക്കെട്ടുമുണ്ടാകും.
ഞായറാഴ്ച രാവിലെ ഏഴിന് കുർബാനക്ക് ശേഷം ആഘോഷമായ പാട്ടുകുർബാനയും പ്രസംഗവുമുണ്ടാകും. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണം. വൈകിട്ട് ഏഴിന് ടെലിവിഷൻ താരങ്ങൾ അവതരിപ്പിക്കുന്ന മെഗാഷോയുമുണ്ടാകും. വാർത്താ സമ്മേളനത്തിൽ തിരുനാൾ കമ്മിറ്റി കൺവീനർ ചാക്കപ്പൻ ജോസഫ്, വൈസ് പ്രസിഡന്റ് ഡെന്നീസ് ജോസഫ്, ജനറൽ സെക്രട്ടറി ജോണി റാഫേൽ, നെല്ലി ചെങ്ങമനാട്, ലാൽ നെൽക്കര തുടങ്ങിയവർ പങ്കെടുത്തു.