പണിമുടക്കിൽ പങ്കെടുക്കണമെന്ന്
1497313
Wednesday, January 22, 2025 5:41 AM IST
മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ ആഹ്വാന പ്രകാരം നടത്തുന്ന പണിമുടക്കിൽ എല്ലാ തൊഴിലാളികളും പങ്കെടുക്കണമെന്ന് കെഇഇസി മൂവാറ്റുപുഴ ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
മണിയാർ പദ്ധതി കെഎസ്ഇബി ഏറ്റെടുക്കുക, കെഎസ്ഇബിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ഡിഎയുൾപ്പെടെ തൊഴിലാളുടെ തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കെന്ന് ഡിവിഷൻ സെക്രട്ടറി പി.എച്ച്.എം. ബഷീർ, പ്രസിഡന്റ് മാത്യു സ്ക്കറിയ എന്നിവർ അറിയിച്ചു.