വീടുകയറി ആക്രമണം : കുട്ടികളടക്കം നാലുപേർക്ക് പരിക്ക്
1507683
Thursday, January 23, 2025 4:53 AM IST
പറവൂർ: വീടുകയറിയുള്ള ആക്രമണത്തിൽ കുട്ടികളടക്കം നാലുപേർക്ക് പരിക്കേറ്റതായി പരാതി. കൂട്ടുകാട് മുട്ടിക്കൽ അനീഷിനും കുടുംബത്തിനുമാണ് മർദനമേറ്റത്. കൂട്ടുകാട് വെങ്ങണത്ത് ലിജോ, സഹോദരൻ ജോജി, മാതാവ് ലിസി ജോസഫ് എന്നിവർ ചേർന്ന് മർദിച്ചെന്നാണ് പരാതി. ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു സംഭവം.
അനീഷിന്റെ സുഹൃത്ത് ആന്റണിയെ കഴിഞ്ഞ 13ന് ലിജോയും, ജോജിയും ചേർന്ന് മർദിച്ചിരുന്നു. സംഭവത്തിൽ അനീഷ് സാക്ഷിപറഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. അനീഷിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഭാര്യ ചിഞ്ചുവിനും മക്കളായ എൽനാമരിയ, എനോഷ് എന്നിവർക്ക് പരിക്കേറ്റത്.
അനീഷിന്റെ വീടിന്റെ ഗേറ്റും, ജനൽചില്ലും സംഘം തകർത്തതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ വടക്കേക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ അനീഷും കുടുംബവും താലൂക്ക് ഗവ.ആശുപതിയിൽ ചികിത്സയിലാണ്.