റോഡ് വികസനം : എറണാകുളം മണ്ഡലത്തിന് 4.5 കോടി; അങ്കമാലിക്ക് 4.25കോടി
1507685
Thursday, January 23, 2025 4:53 AM IST
കൊച്ചി\അങ്കമാലി: എറണാകുളം നിയോജക മണ്ഡലത്തില്‍ റോഡ് വികസനത്തിനായി 4.5 കോടി രൂപയും അങ്കമാലി നിയോജമണ്ഡലത്തിൽ 4.25 കോടി രൂപയും അനുവദിച്ചു. എറണാകുളം നിയോജക മണ്ഡലത്തില്‍ റോഡ് വികസനത്തിനായി 4.5 കോടി അനുവദിച്ചതായി ടി.ജെ. വിനോദ് എംഎല്‍എ. കോര്പറേഷന് പരിധിയില്‍ ഏഴു റോഡുകളും ചേരാനല്ലൂര്‍ പഞ്ചായത്തില്‍ എട്ടു റോഡുകളും പുനര്‍നിര്‍മിക്കുന്നതിനാണ് തുക അനുവദിച്ചത്.
കൊച്ചി കോര്‍പറേഷനില്‍ ആര്‍എംവി റോഡ് (21 ലക്ഷം), പേരണ്ടൂര്‍ റയില്‍വേ റോഡ് (16 ലക്ഷം), കരാമ റോഡ് (15 ലക്ഷം), ആര്യന് പാടം റോഡ് (45 ലക്ഷം), പാടം റോഡ് (45 ലക്ഷം), പൈപ്പ്ലൈന് റോഡ് (45 ലക്ഷം), പീലിയാട് റോഡ് (30 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
ചേരാനെല്ലൂര്‍ പഞ്ചായത്തില്‍ ബ്ലായിക്കടവ് സബ് റോഡ് (39 ലക്ഷം), തൈക്കാവ് ലിങ്ക് റോഡ് (20 ലക്ഷം), കെ.സി.കെ. റോഡ് (21 ലക്ഷം), ബ്ലായിക്കടവ് റോഡ് (38 ലക്ഷം), ഞാറ്റുവെട്ടി റോഡ് (23 ലക്ഷം), ഡിവൈന്‍ നഗര്‍ റോഡ് (45 ലക്ഷം), അംബേദ്ക്കര്‍ റോഡ് (32 ലക്ഷം), യശോറാം സബ് റോഡ് (15 ലക്ഷം) എന്നിങ്ങനെയും തുക അനുവദിച്ചു.
റോഡുകളുടെ വിശദമായ എസ്റ്റിമേറ്റും സാങ്കേതിക അനുമതിയും ലഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കൊച്ചി കോര്പറേഷന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്കും ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും നിര്‍ദേശം നല്‍കിയതായും ടി.ജെ. വിനോദ് എംഎല്‍എ അറിയിച്ചു.
അങ്കമാലി നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന് 4.25 കോടി രൂപ അനുവദിച്ചതായി അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ അറിയിച്ചു.
മൂന്നാംപറമ്പ്-എടക്കുന്ന് റോഡ്(30 ലക്ഷം), കൊല്ലക്കോട് കന്നേലി റോഡ്(15 ക്ഷം), വൈ.എം.എ മന്ത്രിമൂല ലിങ്ക് റോഡ് (15 ലക്ഷം), മേരിഗിരി-ഓഴുപ്പിള്ളി റോഡ് (15 ലക്ഷം), വാതക്കാട്-കോക്കുന്ന്-കനാല്‍ബണ്ട് റോഡ് (25 ലക്ഷം), അരീയ്ക്കല്‍-പള്ളിയങ്ങാടി റോഡ് (25 ലക്ഷം), ചെന്നേക്കാടന്കവല-മുളരിപ്പാടം റോഡ് (15 ലക്ഷം),
പൂവത്തുശ്ശേരി റൗണ്ട് റോഡ് (20 ലക്ഷം), ആര്‍സി ചര്‍ച്ച് വള്ളിക്കാത്തോട് റോഡ് (25 ലക്ഷം), ചുള്ളി-മൂലേപ്പാറ റോഡ് (30 ലക്ഷം), ഉപ്പുകല്ല്-താന്നിക്കോട് റോഡ് (15 ലക്ഷം), വെള്ളപ്പാറ അമ്പലം റോഡ് (15 ലക്ഷം), പള്ളിപ്പടി-കാളാര്‍കുഴി റോഡ് (30 ലക്ഷം), ത്രിവേണി-കപ്പേള റോഡ് (20 ലക്ഷം),
എരപ്പ്-പള്ളിപ്പടി റോഡ് (15 ലക്ഷം), പഴുവപൊങ്ങം-കല്ലുപാലം റോഡ് (30 ലക്ഷം), ഇടിമില്ല് സുബ്രഹ്മണ്യക്ഷേത്രം റോഡ് (15 ലക്ഷം), എടലക്കാട്-കുട്ടാടം റോഡ് (15 ലക്ഷം), പുളിയനം-മാമ്പ്ര-കനാല്‍ബണ്ട് റോഡ് (35 ലക്ഷം), അങ്കണവാടി റോഡ് (20 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിക്കപ്പെട്ട റോഡുകള്‍.
മുപ്പത് റോഡുകള്‍ക്ക് തുക അനുവദിക്കാന്‍ എംഎല്‍എ നിവേദനം നല്‍കിയിരുന്നു. ഇരുപത് റോഡുകള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ശേഷിക്കുന്ന റോഡുകള്‍ക്കും തുക അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി.