കാ​ക്ക​നാ​ട് : ആം​ബു​ല​ൻ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​മ​ൽ, കൃ​ഷ്ണ​ജി​ത്ത്, ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ സു​ജി​ത്ത് എ​ന്നി​വ​രെ കാ​ക്ക​നാ​ട് സ​ൺ​റൈ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇതിൽ ബൈക്ക് യാത്രികരുടെ നില ഗുരുതരമാണ്.

ഇ​ന്ന​ലെ വൈ​കി​ട്ട് 7.15ഓ​ടെ കാ​ക്ക​നാ​ട് പ​ട​മു​ക​ൾ കു​ന്നും​പു​റം ക​ള​ക്ട​റേ​റ്റ് റോ​ഡി​ൽ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വാ​ഴ​ക്കാ​ല ഭാ​ഗ​ത്തുനി​ന്നും വ​രി​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സി​ലേ​ക്ക് കാ​ക്ക​നാ​ട് ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​യാ യി​രു​ന്ന ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.