പ്രഭാതസവാരിക്കിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു
1497538
Wednesday, January 22, 2025 10:15 PM IST
പിറവം: പ്രഭാതസവാരിക്കിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിൽ താമസിച്ച് അവിടെ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന രാമമംഗലം ഉള്ളപ്പിള്ളിൽ ഡോ. യു. സജീവ്കുമാർ (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഭീമനാട് തെയ്യാട്ട്ചിറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള സജീവ്കുമാർ ദിവസവും പ്രഭാത നടത്തം പതിവുണ്ടായിരുന്നു. നടത്തത്തിനിടയിൽ തെയ്യോട്ട് ചിറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കുറച്ച് സമയം വിശ്രമിക്കാറുള്ള ഡോക്ടറെ ഇന്നലെ രാവിലെ പതിവിന് വിരുദ്ധമായി ഇവിടെ കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. കുറച്ചു സമയം കഴിഞ്ഞിട്ടും ഡോക്ടർ എഴുന്നേൽക്കാതെ വന്നപ്പോൾ നാട്ടുകാർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനകം മരിച്ചിരുന്നു.
രാത്രി നാട്ടിലെത്തിച്ച മൃതദേഹം കോലഞ്ചേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെന്ന് പോലീസ് അറിയിച്ചു. പരേതനായ വാസുദേവന്റെയും രാജമ്മ (അമ്മിണി, റിട്ട. ഗവ. നഴ്സ്) യുടെയും മകനാണ് സജീവ്കുമാർ. സംസ്കാരം നാളെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പാലാ മുത്തോലി മഞ്ഞാങ്കൽ കുടുംബാംഗം മിനി. മക്കൾ: ഡോ. അപർണ സജീവ് (യുകെ), ഡോ. അമൃത സജീവ് (എംഡി വിദ്യാർഥിനി മാണ്ഡ്യ മെഡിക്കൽ കോളജ്). മരുമകൻ: അനന്ദു.