അനധികൃത മണ്ണ് കടത്ത് : രണ്ട് മണ്ണ് മാന്തിയന്ത്രവും മൂന്ന് ടിപ്പറുകളും പിടികൂടി
1507697
Thursday, January 23, 2025 5:03 AM IST
കോതമംഗലം: അനധികൃതമായി മണ്ണ് കടത്തിയ രണ്ട് മണ്ണ് മാന്തിയന്ത്രവും മൂന്ന് ടിപ്പർ ലോറികളും പിടികൂടി. രാമല്ലൂർ, കുടമുണ്ട എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് അനധികൃതമായി മണ്ണ് ഖനനം ചെയ്തത്. പിടിച്ചെടുത്ത വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലാണ്. എസ്ഐ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.