കേരളത്തിലെ ആദ്യ ലോക്കല്‍ ഏരിയാ പ്ലാന്‍ കൊച്ചിയില്‍
1507684
Thursday, January 23, 2025 4:53 AM IST
കൊച്ചി: കേരളത്തിലെ ആദ്യ ലോക്കല്‍ ഏരിയാ പ്ലാന്‍ കൊച്ചിയില്‍ തയാറാകുന്നു. വൈറ്റില ലോക്കല്‍ ഏരിയയിലാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത്. വൈറ്റില മെട്രോ, വാട്ടര്‍ മെട്രോ, മൊബിലിറ്റി ഹബ്, ഫ്ളൈഓവര്‍ എന്നിവയുടെ സംഗമസ്ഥലമായ നഗരസഭയിലെ 49, 51, 52, 53 എന്നീ ഡിവിഷനുകള്‍ക്കാണ് പ്രയോജനം ലഭ്യമാകുക.
പൊതുഗതാഗതം പ്രോത്സാഹിപ്പിക്കല്‍, കാല്‍നടക്കാര്‍ക്കുള്ള സൗകര്യം, പൊതു കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ നടത്തിപ്പിനായി നഗരസഭാ തലത്തില്‍ സ്പെഷല്‍ കമ്മിറ്റി രൂപീകരിച്ചു. ഫെബ്രുവരി രണ്ടാം വാരം മുതല്‍ ഡ്രോണ്‍ സര്‍വേയും സാമൂഹിക സാമ്പത്തിക സര്‍വേയും ആരംഭിക്കും.