കാർ ഓട്ടോറിക്ഷകൾ ഇടിച്ചിട്ടു
1497299
Wednesday, January 22, 2025 5:22 AM IST
ആലുവ: അമിത വേഗതയിലായിരുന്ന സ്വിഫ്റ്റ് കാർ രണ്ട് ഓട്ടോറിക്ഷകളെ ഇടിച്ചിട്ടു. മൂന്നു പേർക്ക് പരിക്കേറ്റു. നിർത്താതെ പോയ കാർ കണ്ടെത്താൻ ആലുവ പോലീസ് അന്വേഷണമാരംഭിച്ചു. ഇന്നലെ പുലർച്ചെ ദേശീയ പാതയിൽ പുളിഞ്ചുവടിൽ സമീപമാണ് സംഭവം. ആദ്യം ഒരു ഓട്ടോയിലാണ് ഇടിച്ചത്.
ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവറുൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. തുടർന്ന് അതേ കാർ ഒരു പെട്ടി ഓട്ടോ റിക്ഷയിലും ഇടിച്ചു. ഓട്ടോയും തലകീഴായ് മറിഞ്ഞു എന്നിട്ടും കാർ നിർത്താതെ പോയി.