അ​ങ്ക​മാ​ലി : 2012 മു​ത​ൽ വൃ​ക്ക രോ​ഗം ബാ​ധി​ച്ച് ഡ​യാ​ലി​സി​സി​ന് വി​ധേ​യ​രാ​കു​ന്ന രോ​ഗി​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ധാ​ര ഫൗ​ണ്ടേ​ഷ​ൻ അ​ങ്ക​മാ​ലി ച​ർ​ച്ച് ജം​ഗ്ഷ​നി​ൽ ആ​രം​ഭി​ക്കു​ന്ന പു​തി​യ ഓ​ഫീ​സിന്‍റെ​യും പു​തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​ന​വും മു​തി​ർ​ന്ന പൗ​ര​രു​ടെ സം​ഗ​മ​വും അ​നു​മോ​ദ​ന ച​ട​ങ്ങും ഇ​ന്ന് ന​ട​ക്കും. വൈ​കി​ട്ട് 3.30 ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജ​സ്റ്റി​സ് ബി. ​കെമാൽ പാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജീ​വ​ധാ​ര ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സാ​ജു ചാ​ക്കോ അ​ധ്യക്ഷ​ത വ​ഹി​ക്കും. ഡോ. ​എം.​പി. ആ​ന്‍റ​ണി, ജോ​സ് തെ​റ്റ​യി​ൽ, പി.​ജെ. ജോ​യ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സി​നി മാ​ർ​ട്ടി​ൻ, എ​ൽ​എ​ഫ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​തോ​മ​സ് വൈ​ക്ക​ത്തു​പ​റ​മ്പി​ൽ, ലെ​ക്സി ജോ​യി, അ​ങ്ക​മാ​ലി സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ല​യി​ൽ, ബ്ര​ദ​ർ തോ​മ​സ് ക​രോ​ണ്ട് ക​ട​വി​ൽ, വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​സി.​കെ. ഈ​പ്പ​ൻ എ​ന്നി​വ​ർ സം​സാ​രി​ക്കും.